ഷാരൂഖ് ഖാനടക്കം 20 പേര്‍ക്ക് ഓസ്‌ക്കര്‍ സമിതിയിലേക്ക് ക്ഷണം

single-img
27 June 2018

ഷാരൂഖ് ഖാന്‍ ഉള്‍പ്പെട 20 പേര്‍ക്ക് ഓസ്‌ക്കര്‍ സമിതിയിലേക്ക് ക്ഷണം. അഭിനയം, നിര്‍മ്മാണം, സംവിധാനം, ഛായാഗ്രഹണം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരെയാണ് ഓസ്‌ക്കര്‍ സമിതിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ലോകമെമ്പാടുമുള്ള സിനിമാ പ്രമുഖരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഓസ്‌ക്കര്‍ സമിതി പുനഃസംഘടിപ്പിക്കാറുള്ളത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓസ്‌ക്കര്‍ സമിതിയില്‍ ഇത്തവണ ഇന്ത്യക്കാരുടെ പ്രാതിനിധ്യം കൂടുതലാണ്. ബോളിവുഡ് ചലച്ചിത്രതാരവും നിര്‍മ്മാതാവുമായ ഷാരൂഖ് ഖാന്‍, ആദിത്യ ചോപ്ര, സൗമിത്ര ചാറ്റര്‍ജി, നസിറുദ്ദീന്‍ ഷാ തുടങ്ങിയവരെയാണ് ഓസ്‌ക്കര്‍ സമിതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

അഭിനേതാക്കളുടെ പട്ടികയില്‍ ഷാരൂഖ് ഖാനെ കൂടാതെ തബു, അനില്‍ കപൂര്‍, അലി ഫസല്‍, മാധുരി ദീക്ഷീത് തുടങ്ങിയവര്‍ ഉള്‍പ്പെട്ടപ്പോള്‍ നിര്‍മ്മാണ രംഗത്ത് നിന്നും ആദിത്യ ചോപ്രയും ഗുനീത് മോംഗയുമാണ് തിരഞ്ഞെടുക്കപ്പെത്. ഛായാഗ്രാഹകനായ അനില്‍ മേത്തയും കോസ്റ്റിയൂം ഡിസൈനര്‍മാരായ ഡോളി അലുവാലിയ മനീഷ് മല്‍ഹോത്ര എന്നിവരും സമിതിയില്‍ ഇടം കണ്ടെത്തി. മുന്‍ വര്‍ഷം ആമിര്‍ഖാന്‍ പ്രിയങ്ക ചോപ്ര അമിതാഭ് ബച്ചന്‍ എന്നിവരും ഓസ്‌ക്കര്‍ സമിതിയില്‍ അംഗങ്ങളായിരുന്നു