ശീമാട്ടിയുടെ ”ഫുട്‌ബോള്‍-ഇന്‍-ഫീമെയില്‍ അറ്റയര്‍” ഫോട്ടോ കോണ്‍ടസ്റ്റ് ശ്രദ്ധ നേടുന്നു

single-img
27 June 2018

ഫിഫ വേൾഡ് കപ്പ് ഫുട്‌ബോളനിനോടനുബന്ധിച്ച് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമുള്ള ശീമാട്ടിയുടെ ഫോട്ടോഗ്രഫി മത്സരം ”ഫുട്‌ബോള്‍-ഇന്‍-ഫീമെയില്‍ അറ്റയര്‍” ജനപ്രിയമാകുന്നു. 15 വയസിനു മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാം.

സാരിയുടുത്ത് ഫുട്‌ബോളുമായി പോസ് ചെയ്യുന്ന ചിത്രം അവരുടെ ഫെയ്‌സ്ബുക്ക് പേജിലോ, ഇന്‍സ്റ്റഗ്രാം പേജിലോ അപ്‌ലോഡ് ചെയ്ത് #fifaseematti #photocontest എന്ന് രേഖപ്പെടുത്തേണ്ടതാണ്. ജൂലൈ 10 വരെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാം.

ശീമാട്ടിയുടെ പാനല്‍ നിശ്ചയിക്കുന്ന ഏറ്റവും മികച്ച 3 ചിത്രങ്ങള്‍ക്കാണ് 25,000 രൂപ, 15,000 രൂപ, 10,000 രൂപ എന്നീ മൂല്യമുള്ള സമ്മാനങ്ങള്‍ ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങളറിയാന്‍ [email protected] ല്‍ ബന്ധപ്പെടുക.