ചെങ്ങന്നൂരില്‍ വാഹനാപകടം: സഹോദരങ്ങളടക്കം 4 മരണം

single-img
27 June 2018

Support Evartha to Save Independent journalism

ചെങ്ങന്നൂർ മുളക്കുഴയിൽ കെഎസ്ആർടിസി ബസ് മിനി ലോറിയിൽ കൂട്ടിയിടിച്ച് നാലുമരണം. മിനി ലോറിയിൽ യാത്ര ചെയ്ത ആലപ്പുഴ സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ.ബാബു എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം. മൂന്നുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ബസിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗീത ജോസഫ്, ജോസഫ്, ആസാദ്, ഏലിയാമ്മ, കോയ, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂടിയിടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ചെങ്ങന്നൂരിൽനിന്ന് പത്തനംതിട്ടയിലേക്കു പോകുകയായിരുന്നു. മിനി ലോറി ചെങ്ങന്നൂർ ഭാഗത്തേക്കും വരികയായിരുന്നു.