മാറ്റിവെച്ച പി.എസ്.സി. പരീക്ഷകൾ 28-നും 29-നും നടക്കും

single-img
26 June 2018

തിരുവനന്തപുരം: പി.എസ്.സി. 2018 ജൂൺ ഏഴിന് രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിലെ മെഡിക്കൽ ഓഫീസർ(ആയുർവേദ)/അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ(ആയുർവേദ) (കാറ്റഗറി നം. 541/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ 28-ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്തും. ഉദ്യോഗാർഥികളുടെ പരീക്ഷാകേന്ദ്രങ്ങൾക്കോ സമയത്തിനോ രജിസ്റ്റർ നമ്പരിനോ മാറ്റമില്ല.

പി.എസ്.സി ജൂൺ 13-ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ നിശ്ചയിച്ചതും മാറ്റിവെച്ചതുമായ ഇൻഡസ്ട്രിയൽ ട്രെയിനിങ്‌ വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്ക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്‌) (കാറ്റഗറി നം. 002/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ 29-ന് രാവിലെ 7.30 മുതൽ 9.15 വരെ നടത്തും. ഉദ്യോഗാർത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങൾക്കോ സമയത്തിനോ രജിസ്റ്റർ നമ്പരിനോ മാറ്റമില്ല.