മീനും കപ്പയും കഴിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ മത്സ്യത്തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം

single-img
26 June 2018

മത്സ്യം കഴിക്കരുതെന്ന വ്യാജ പ്രചരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ പ്രതിഷേധം. മീനും കപ്പയും വേവിച്ചു കഴിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. സംസ്ഥാനത്ത് പലയിടങ്ങളിലും മായം കലര്‍ന്ന മത്സ്യം പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പിടികൂടുന്ന മീനിന്റെ ഗുണനിലവാരത്തെ കുറിച്ച് പ്രചാരണം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. പുറത്തു നിന്ന് കൊണ്ടുവരുന്ന മത്സ്യത്തിലാണ് മായം കലര്‍ന്നിട്ടുള്ളത്. അവ പിടിച്ചെടുക്കേണ്ടത് ചെക് പോസ്റ്റുകളിലാണ്.

എന്നാല്‍ തദ്ദേശീയമായി പിടിക്കുന്ന മത്സ്യങ്ങളില്‍ മായമില്ല. ഇക്കാര്യം പറയേണ്ട സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇതുമൂലം കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യത്തിന് വിലകിട്ടുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.