പലപ്പോഴും ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിച്ചിട്ടുണ്ട്; ജീവിതത്തില്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

single-img
25 June 2018

വലിയ സിനിമാ പാരമ്പര്യമില്ലാതെ വന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍. സിനിമാമോഹം തലയ്ക്കു പിടിച്ച ഉണ്ണി പഠനവും ജോലിയും ഉപേക്ഷിച്ചാണ് കൊച്ചിയിലെത്തിയത്. ഒരിടത്തുമെത്താതിരുന്ന ആ സമയത്ത് കൂട്ടുകാരുടെ കരുണയിലാണ് ജീവിച്ചു പോന്നതെന്നും പലപ്പോഴും താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ഉണ്ണി ഒരു ചാനല്‍ ഷോയില്‍.

ആ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് കണ്ണീരോടെയാണ് ഉണ്ണി പറയുന്നത്…….

‘എട്ടു മാസത്തോളം ജോലിയൊന്നുമില്ലാതെ സുഹൃത്തുക്കളുടെ ചിലവിലാണ് ഞാന്‍ കഴിഞ്ഞത്. ഭക്ഷണം, വസ്ത്രങ്ങള്‍, താമസം തുടങ്ങി എല്ലാ ചിലവുകളും അവര്‍ വഹിച്ചിരുന്നു. ‘പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാന്‍.’

‘ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫഌറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു.’ഉണ്ണി പറഞ്ഞു.