ഗായിക എസ്.ജാനകി മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം

single-img
25 June 2018

തിരുവനന്തപുരം: ഗായിക എസ്.ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി ഈ വാര്‍ത്ത പ്രചരിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ വ്യാജ പ്രചരണം നടന്നിരുന്നു.

സംഭവത്തേക്കുറിച്ച് ഗായികയോ അവരോട് അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. മുന്‍പും, നടന്‍ ജഗതി ശ്രീകുമാര്‍, സലീം കുമാര്‍ തുടങ്ങിയ താരങ്ങളുടെയൊക്കെ പേരിലും സമാനമായ വ്യാജപ്രചരണങ്ങള്‍ വന്നിരുന്നു.