Categories: Health & Fitness

”കുഞ്ഞുങ്ങളുടെ ദേഹത്ത് പൗഡറിടരുത്; പൗഡര്‍ ടിന്‍ ഒരു കാരണവശാലും കുഞ്ഞിന് കളിക്കാനും കൊടുക്കരുത്”; ഡോക്ടറുടെ മുന്നറിയിപ്പ്

കണ്‍മണിയെ പൗഡര്‍ ഇടീപ്പിച്ച് പൊട്ടുതൊടുവിച്ച് ഒരുക്കാന്‍ പുതുതായി മാതാപിതാക്കളായവര്‍ക്ക് വളരെ താല്‍പര്യമാണ്. എന്നാല്‍ ഈ പൗഡര്‍ വലിയ അപകടമാണ് വിളിച്ചുവരുത്തുന്നതെന്ന് ഡോക്ടര്‍ വീണ ജെ.എസ് എഴുതുന്നു. ഡോക്ടറുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കുഞ്ഞുങ്ങള്‍ക്ക് പൗഡര്‍ ഇടാമോ !

A big No ആണ് answer. പൗഡറിലുള്ള കുഞ്ഞുകുഞ്ഞു കണികകള്‍ കുഞ്ഞിന്റെ കുഞ്ഞുകുഞ്ഞു ശ്വാസകോശഅറകളില്‍ കയറിയിരുന്നു വലിയ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇനി കുഞ്ഞിന് പൗഡര്‍ ഇട്ടേ തീരൂ എന്നാണ് വീട്ടിലുള്ള വില്ലന്മാരുടെ ആഗ്രഹമെങ്കില്‍, കുഞ്ഞ് കിടക്കുന്ന റൂമില്‍ നിന്നും മറ്റൊരു റൂമിലേക്ക് പോയി കയ്യിലെടുത്തു നന്നായി തുടച്ചശേഷം കുഞ്ഞിന്റെ റൂമിലേക്ക് പോയി ദേഹത്ത് തൊടുക. അത്രക്കും ഭീകരന്മാരാണ് പൗഡറിന്റെ കുഞ്ഞുകണികകള്‍.

‘ഓഹ് നമ്മളിതൊക്കെ എത്ര ഇട്ടിരിക്കുന്നു, ഇതുവരെ കുഴപ്പമുണ്ടായില്ലല്ലോ’ എന്നു പറയുന്നവരോട് പ്രത്യേകിച്ചൊന്നും പറയാന്‍ ഇല്ലാ. :(.

ഒന്ന് മുതല്‍ അഞ്ചു മൈക്രോണ്‍ വരെ വലിപ്പമുള്ള കണികകള്‍ക്കു ശ്വാസകോശത്തെ പതുക്കെ പതുക്കെ, പൂര്‍ണമായും നാശത്തിലേക്കു കൊണ്ടുപോകാന്‍ കഴിയും. ചെറിയ ചുമ, ശ്വാസംമുട്ടല്‍ എന്നിങ്ങനെയുള്ള ദീര്‍ഘനാളത്തെ ബുദ്ധിമുട്ടുകള്‍ക്കും ഇവ കാരണമായേക്കാം.

ഒരു interesting studyയുടെ ലിങ്ക് കമന്റ് ബോക്‌സില്‍ കൊടുത്തിട്ടുണ്ട്. (വര്‍ഷങ്ങളായി ടാല്‍കം പൗഡര്‍ മണത്തുനോക്കുന്ന സ്വഭാവമുണ്ടായിരുന്ന ഒരു വ്യക്തിയുടെ രോഗവിവരങ്ങള്‍ ആണ് പഠനവിഷയം). പൗഡര്‍ ടിന്‍ ഒരു കാരണവശാലും കുഞ്ഞിന് കളിക്കാന്‍ കൊടുക്കരുത്. എങ്ങാനും മൂടി തുറന്നു കുഞ്ഞിന്റെ മുഖത്തേക്ക് വീണാല്‍ വലിയ അപകടം നടന്നേക്കാം. പെട്ടെന്നുള്ള വെപ്രാളത്തില്‍ കുഞ്ഞ് വലിയ ശക്തിയോടെ ശ്വാസം ഉള്ളിലേക്ക് എടുക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍, ഈ കുഞ്ഞുകണികകള്‍ ശ്വാസകോശത്തിനുള്ളില്‍ എത്തി കുഞ്ഞുശ്വാസനാളികളെ ബ്ലോക്ക് ചെയ്യാനിടയാകും. അതുപോലെതന്നെ, കൊച്ചുകുട്ടികളെക്കൊണ്ട് കുഞ്ഞ്കുട്ടികളെ പൗഡറിട്ട് ഒരുക്കാന്‍ അനുവദിക്കരുത്. നേരത്തേ സൂചിപ്പിച്ചത്‌പോലെയുള്ള അപകടം ഉണ്ടാവാം.

കുഞ്ഞ് കിടക്കുന്ന മുറിയില്‍ വച്ചു പൗഡര്‍ പാത്രം തുറക്കാതിരിക്കുക. കുഞ്ഞ് കിടക്കുന്ന മുറിയില്‍ വെച്ച് പൗഡര്‍ പാത്രം തുറന്നിടുമ്പോള്‍ പൗഡറിന്റെ കുറേ കണികകള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാം. അത് മുഴുവന്‍ കുറച്ച് നേരത്തിനുള്ളില്‍ കുഞ്ഞ് വലിച്ചെടുക്കും !

കുഞ്ഞുള്ള വീടുകളില്‍ ചന്ദനത്തിരി സാംബ്രാണിത്തിരി കൊതുകുതിരി എന്നിവ കത്തിക്കുന്നത് ഇതുപോലെ തന്നെ അപകടം ഉള്ള കാര്യങ്ങളാണ്. ദയവു ചെയ്ത് ഒഴിവാക്കുക. ഭഗവാന് ഇപ്പറഞ്ഞ സാധനങ്ങളൊന്നും ദോഷം വരുത്തില്ല. അതിന് മിനിമം ഒരു ശ്വാസകോശമെങ്കിലും വേണം ! Supernaturalന് എന്ത് ശ്വാസകോശം, എന്തലര്‍ജി !

ഡയപ്പര്‍ റാഷ് ഉള്ളതിന്റെ മുകളില്‍ പൗഡര്‍ ഇടുന്നത് ചില കുട്ടികളില്‍ കൂടുതല്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. ബേബി പൗഡറുകളില്‍ ചിലതില്‍ ടാല്‍കം പൗഡറിന് പകരം ധാന്യപ്പൊടി ഉപയോഗിക്കുന്നത് ഇത്തരം ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ ആണ്. അതിനെപ്പറ്റി അറിയുന്നവര്‍ എഴുതുക.

മിക്ക ബേബി പൗഡറുകളുടെയും talc safteysb കുറിച്ച് വായിക്കുകയാണെങ്കില്‍ hypoallergic എന്നൊരു വാക്ക് കാണാന്‍ കഴിയും. അതായത് കുറഞ്ഞ രീതിയിലേ അല്ലെര്‍ജി ഉണ്ടാക്കു എന്ന് !wowww. അല്ലര്‍ജി ഉണ്ടാക്കില്ല എന്ന് വാക്ക് തന്നിട്ടില്ല എന്ന് സാരം ! Kindly read about PULMONARY TALCOSIS and its variants

ഏതൊരു വസ്തുവും എപ്പോ വേണെങ്കിലും അല്ലര്‍ജി ഉണ്ടാക്കാം. ഉദാഹരണത്തിന് കണ്മഷി. മൂന്നാംവര്‍ഷ MBBSന് പഠിക്കുമ്പോഴാണ്. പരീക്ഷയുടെ തലേന്ന് കണ്മഷി പ്രാന്ത് ! കുറച്ചെടുത്തിട്ടു, അതിന്റെ നീറ്റല്‍ സുഖം abuse ചെയ്തു പഠിച്ചോണ്ടിരുന്നു!!!! പിന്നെ ഉറങ്ങി. രാത്രി എന്തോ ഒരു അസ്വസ്ഥത തോന്നി എണീറ്റു. കണ്ണാടി നോക്കിയപ്പോള്‍ ഞാന്‍ തന്നെ ഞെട്ടി. കണ്ണിന്റെ വെള്ളഭാഗം കുഴിഞ്ഞിരിക്കുന്നു. Conjunctivaക്ക്/കണ്ണിനു മുകളിലെ നേര്‍ത്ത സ്തരത്തിന് oedema/നീര് . Pling! നല്ല ചൊറിച്ചലും നീരൊലിപ്പും ! പിന്നെ ചുമയും ശ്വാസംമുട്ടലും കൂടി തലപൊക്കി തുടങ്ങിയപ്പോള്‍ ഓടിപ്പോയി life saving injection എടുക്കേണ്ടി വന്നു. പിന്നെ ഇങ്ങോട്ട് കണ്മഷി ഇട്ടിട്ടില്ല. ഇടക്ക് ആഗ്രഹം വരുമ്പോള്‍ മണത്തുനോക്കും. ഈയിടെ മണവും suffocating ആണ്‍ ചന്ദനത്തിരി, കൊതുകുതിരി, പെയിന്റ് മണം എല്ലാം ഇതേക്കണക്ക് ! ആസ്ത്മയുള്ളവരില്‍ ഇതൊക്കെ എപ്പോ വേണെങ്കിലും മാരകമായേക്കാം.

സൂക്ഷിക്കുക. കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിടുക.

Share
Published by
evartha Desk

Recent Posts

ബിജെപിയെ ‘കെട്ടുകെട്ടിച്ച’ എന്‍മകജെ പഞ്ചായത്തില്‍ സിപിഐ അംഗത്തിന്റെ പിന്തുണയോടെ ഭരണം യുഡിഎഫിന്

എന്‍മകജെ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫിന്. സിപിഐ അംഗത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസിലെ വൈ ശാരദ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഓഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ യുഡിഎഫ് കൊണ്ടു…

20 mins ago

ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യാപേക്ഷ തള്ളി: ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇന്നുച്ചയ്ക്ക് 2.30 മുതല്‍ 24ന്…

38 mins ago

കായംകുളത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം: സിവില്‍ പോലീസ് ഓഫീസറേയും യുവതിയേയും ഡിവൈഎസ്പി കയ്യോടെ പിടികൂടി

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവതിയോടൊപ്പമെത്തിയ സിവില്‍ പൊലീസ് ഓഫിസറെ ഡിവൈഎസ്പി പിടികൂടി. ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംഭവം. ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണു പിടിയിലായത്.…

49 mins ago

മകളെ നടുറോഡിലേക്ക് തല്ലിയിറക്കി നടന്‍ വിജയകുമാര്‍; സിനിമയില്‍ പോലും ഇങ്ങനെ സംഭവിക്കില്ലെന്ന് മകള്‍

ചെന്നൈ: നടന്‍ വിജയകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും മകളുമായ വനിത. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് സമയപരിധി കഴിഞ്ഞിട്ടും മകള്‍ ഇറങ്ങുന്നില്ലെന്ന വിജയകുമാറിന്റെ പരാതിയില്‍ വനിതയെയും സുഹൃത്തുക്കളെയും പൊലീസ്…

57 mins ago

സായ്പല്ലവിയുടെ ഹൃദ്യമായ നൃത്തചുവടുകള്‍ കണ്ടത് പതിനഞ്ചുകോടിയിലധികം ആളുകള്‍: വീഡിയോ വന്‍ ഹിറ്റ്

ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടുകയാണു സായ് പല്ലവിയുടെ 'വച്ചിണ്ടേ' എന്ന ഗാനം. യുട്യൂബില്‍ പതിനഞ്ചുകോടിയിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ് ഈ ഗാനം. നാലുലക്ഷത്തോളം ലൈക്കുകളും ഗാനത്തിനുലഭിച്ചു. ഇത്രയധികം കാഴ്ചക്കാരുണ്ടാകുന്ന ആദ്യ…

1 hour ago

ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി

ന്യൂമ്പിയോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗരങ്ങളുടെ പട്ടികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ…

1 hour ago

This website uses cookies.