നടി നീളാനി അറസ്റ്റില്‍

single-img
25 June 2018

തൂത്തുക്കുടി: പൊലീസ് വേഷത്തില്‍ സമരത്തിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ നടി അറസ്റ്റില്‍. സീരിയല്‍ നടി നീളാനിയെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ്.

സെക്ഷന്‍ 419, 153, 500 വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം.
അസിസ്റ്റന്റ് കമീഷണറായി അഭിനയിക്കുന്ന സീരിയലിനിടെയാണ് താരം ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. തൂത്തുക്കുടിയില്‍ ജനങ്ങള്‍ ഒത്തുകൂടണമെന്നും സമരം ശക്തമാക്കണമെന്നുമായിരുന്നു നീളാനി വീഡിയോയിലൂടെ ആവശ്യപ്പെട്ടത്.

വീഡിയോ കണ്ട പലരും ഇത് യഥാര്‍ഥ പൊലീസിന്റെ ലൈവാണെന്ന് കരുതി. ഇതോടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്.