‘ലിഫ്റ്റ് കൊടുക്കുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടേ!’: അപരിചിതന് ലിഫ്റ്റ് നല്‍കിയതിന്റെ പേരില്‍ യുവാവിന് പോലീസ് 2000 രൂപ പിഴയിട്ടു

single-img
25 June 2018

സ്വകാര്യ വാഹനങ്ങളില്‍ അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുത്താല്‍ പൊലീസിന് ഫൈന്‍ അടിക്കാമെന്ന നിയമമുണ്ടെന്ന കാര്യം എത്രപേര്‍ക്ക് അറിയാം?. മോട്ടര്‍വെഹിക്കിള്‍ ആക്ടിലെ സെക്ഷന്‍ 66 പ്രകാരം സ്വകാര്യവാഹനങ്ങളില്‍ യാത്രക്കാരെ കയറ്റുന്നത് കുറ്റകരമാണ്.

നിയമത്തിലെ ആ പഴുതു വെച്ച് ആളുകള്‍ക്ക് ലിഫ്റ്റ് കൊടുത്താലും വേണമെങ്കില്‍ പൊലീസിന് ഫൈന്‍ അടിക്കാം എന്നാണ്‌ ചട്ടം. ഇതറിയാതെ വൃദ്ധന് ലിഫ്റ്റ് നല്‍കിയതിന്റെ പേരില്‍ മുംബൈ സ്വദേശിയായ നിധിന്‍ നായര്‍ എന്ന യുവാവ് പുലിവാലു പിടിച്ചിരിക്കുകയാണ്.

അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞ് 2000 രൂപ പിഴയടക്കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. റോഡരികില്‍ നില്‍ക്കുന്ന വൃദ്ധന് ലിഫ്റ്റ് നല്‍കിയതായിരുന്നു നിധിന്‍. എന്നാല്‍ അതുകണ്ട പോലീസുകാരന്‍ നിധിന്റെ ലൈസന്‍സ് വാങ്ങി വെച്ച് നാളെ പൊലീസ് സ്റ്റേഷനില്‍ എത്തി ഫൈന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പിന്നീട് വക്കീലിനെ സമീപിച്ചപ്പോള്‍ സ്വകാര്യ വാഹനങ്ങളില്‍ അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുത്താല്‍ പൊലീസിന് ഫൈന്‍ അടിക്കാമെന്ന നിയമമുണ്ടെന്നാണ് അറിഞ്ഞതെന്നും നിധിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഒരു ദിവസം മുഴുവന്‍ ലിഫ്റ്റ് കൊടുത്തതിന്റെ പേരില്‍ കൊടതിയിലും പൊലീസ് സ്റ്റേഷനിലും കയറി ഇറങ്ങി എന്നുമാത്രമല്ല പണവും നഷ്ടപ്പെട്ടു എന്നും ഇനി ലിഫ്റ്റ് കൊടുക്കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ എന്നും നിധിന്‍ പറയുന്നു.

Guys this happened to me.. please read and be aware..My intention of this post is not to criticize or sham our system,…

Posted by Nitin Nair on Friday, June 22, 2018