കോട്ടയത്ത് മധ്യവയസ്‌കന്റെ മൃതദേഹം പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

single-img
25 June 2018

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം ഇലട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍. ഇന്നു പുലര്‍ച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുന്‍പിലായി മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം വെസ്റ്റ് പോലീസ് എത്തി നടപടി സ്വീകരിച്ചുവരികയാണ്.