ഇനി “അങ്കെ പാക്കലാം.”:സരിത രാഷ്ട്രീയത്തിലേക്ക്;തമിഴ്‌നാട് മുന്‍ മന്ത്രിയുമായി രഹസ്യചര്‍ച്ച

single-img
24 June 2018

നാഗർകോവിൽ∙ തമിഴ്നാട്ടിൽ ടിടിവി ദിനകരന്റെ പാർട്ടിയിൽ ചേരാൻ താൽപര്യം അറിയിച്ച് സോളർ കേസ് പ്രതി സരിത എസ്.നായർ. ടി.ടി.വി.ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം കന്യാകുമാരി ജില്ലാ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ.ടി.പച്ചമാലും സരിതാ നായരും രഹസ്യചര്‍ച്ച നടത്തിയ വാര്‍ത്ത തമിഴ്‌നാട്ടില്‍ രാഷ്ട്രീയചര്‍ച്ചയാകുന്നു.തിരുവനന്തപുരത്തെ ഹോട്ടലില്‍ വെള്ളിയാഴ്ച ഇരുവരും ചര്‍ച്ച നടത്തിയ വാര്‍ത്തയും പാര്‍ട്ടിയിലെ ചില പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഇരുവരും നില്‍ക്കുന്ന ഫോട്ടോയും ശനിയാഴ്ച തമിഴ് സായാഹ്നപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

സോളർ കേസിൽ ജാമ്യം ലഭിച്ചതിനു ശേഷം സരിത പ്രവർത്തനമേഖല തമിഴ്നാട്ടിലേക്കു മാറ്റിയിരുന്നു. കന്യാകുമാരി തക്കലയിൽ ചെറുകിട വ്യവസായത്തിനായിരുന്നു ശ്രമം. കേരള–തമിഴ്നാട് അതിർത്തി പ്രദേശത്തായിരുന്നു താമസം. പുതിയ തൊഴില്‍ മേഖലയ്ക്ക് തമിഴ്‌നാട്ടില്‍ ബന്ധം ഉറപ്പിക്കാന്‍ സരിത മുന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരിക്കാമെന്നും വാര്‍ത്തയില്‍ പറയുന്നു.