കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തും വിളിച്ചു പറയരുത്:പിയൂഷ് ഗോയലിന്റേതു വിടുവായത്തം: മുഖ്യമന്ത്രി.

single-img
24 June 2018

തിരുവനന്തപുരം: ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി വി​ഷ​യ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ച്ച് ഫാ​ക്ട​റി​ക്കാ​യി സ്ഥ​ല​മെ​ടു​പ്പ് ന​ല്ല​രീ​തി​യി​ൽ പു​രോ​ഗ​മി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ റെ​യി​ൽ​വെ​യു​ടെ കൈ​യി​ലാ​ണ് ആ ​ഭൂ​മി. മ​ന്ത്രി​യാ​ണെ​ന്നും ക​രു​തി എ​ന്തും പ​റ​യാ​മോ​യെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു.

റെയില്‍ വികസനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പിയൂഷ് ഗോയല്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ആകാശത്തുകൂടി ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല. റെയില്‍വെ വികസനത്തിനു തടസ്സം സ്ഥലമേറ്റെടുപ്പാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കും. പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.

‘കേരളത്തില്‍ ഭൂമിയെടുക്കുന്നതില്‍ നല്ല രീതിയിലുള്ള പുരോഗതിയാണ് കാണുന്നത്. കേന്ദ്രമന്ത്രിയയാതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാന്‍ കഴിയില്ല.കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം മുന്‍വര്‍ഷത്തേക്കാല്‍ മികച്ച രീതിയുള്ള ഭൂമി ഏറ്റെടുക്കലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്നത്’, മുഖ്യമന്ത്രി ആവര്‍ത്തിച്ചു

റെയില്‍വേയുമായുള്ള ഭൂമി ഏറ്റെടുക്കലിന്റെ കാര്യത്തിലും നല്ല പുരോഗതിയാണ് ഉണ്ടാവുന്നത്. ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന് കത്തെഴുതുമെന്നും തെറ്റായ ധാരണ കൊണ്ടാണെങ്കില്‍ തിരുത്താന്‍ അത് സഹായിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.