പ്രേതങ്ങളെ വെല്ലുവിളിച്ച് എംഎല്‍എ: അ​ർ​ധ​രാ​ത്രി ചു​ട​ല​പ്പു​ര​യി​ൽ പാ ​വി​രി​ച്ചു​റ​ങ്ങി എം​എ​ൽ​എ

single-img
24 June 2018

ഹൈദരാബാദ്: പ്രേതങ്ങളോടുളള തൊഴിലാളികളുടെ പേടി മാറ്റാന്‍ എംഎല്‍എ ശ്മശാനത്തില്‍ കിടന്നുറങ്ങി. പ്രേത ബാധയുണ്ടെന്ന ഭയത്താല്‍ തൊഴിലാളികള്‍ പണിയെടുക്കാന്‍ മടിച്ചതോടെയാണ് തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എ നിമ്മ രാമ നായിഡു ശ്മശാനത്തില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ പലകോലേയിലുളള ഹിന്ദു ശ്മശാന വാടികയിലാണ് വെളളിയാഴ്ച രാത്രി എംഎല്‍എ കിടന്നുറങ്ങിയത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ശ്മ​ശാ​ന​ത്തി​ലെ​ത്തി​യ നി​മ്മ​ല രാ​മ അ​ത്താ​ഴം ക​ഴി​ച്ച​തും ഇ​വി​ടെ​യി​രു​ന്നാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു​പു​ത​പ്പ് ദേ​ഹ​ത്തി​ലൂ​ടെ വ​ലി​ച്ചി​ട്ട് അ​വി​ടെ കി​ട​ന്നു​റ​ങ്ങി.

രാ​വി​ലെ അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും ശ്മ​ശാ​ന ജോ​ലി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ വൈ​കു​ന്നേ​രം തി​രി​കെ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടാ​ണ് പോ​യ​ത്. അ​ടു​ത്ത ര​ണ്ടു മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ഇ​വി​ടെ​ത്ത​ന്നെ അ​ന്തി​യു​റ​ങ്ങാ​നാ​ണ് ക​ക്ഷി​യു​ടെ പ​രി​പാ​ടി. ” വ​രു​ന്ന ര​ണ്ടു മൂ​ന്നു ദി​വ​സം ഇ​വി​ടെ​ത്ത​ന്നെ​യാ​വും ഉ​റ​ക്കം. തൊ​ഴി​ലാ​ളി​ക​ൾക്ക് ധൈ​ര്യം പ​ക​രാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. അ​ത​ല്ലെ​ങ്കി​ൽ പേ​ടി​ച്ച് അ​വ​ർ ശ്മ​ശാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കില്ല’- നി​മ്മ​ല രാ​മ പ​റ​ഞ്ഞു.

ഒരു വര്‍ഷം മുന്‍പാണ് ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു കോടി രൂപ അനുവദിച്ചത്. മാസങ്ങള്‍ക്കു മുന്‍പ് കരാര്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ പണി തുടങ്ങി അധികനാള്‍ കഴിയും മുന്‍പേ നിര്‍ത്തിവച്ചു. തൊഴിലാളികള്‍ പാതിവെന്ത മൃതശരീരങ്ങള്‍ കണ്ടതോടെ പേടിക്കുകയും പ്രേതങ്ങളെ ഭയന്ന് പണിക്ക് വരാതാവുകയും ചെയ്തതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത്. തുടര്‍ന്നാണ് ശ്മാശനത്തില്‍ കിടന്നുറങ്ങാന്‍ എംഎല്‍എ മുന്നോട്ടു വന്നത്.