സൈനികോദ്യഗസ്ഥന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസില്‍ മേജര്‍ അറസ്‌റ്റില്‍

single-img
24 June 2018

ന്യൂ​ഡ​ൽ​ഹി: ക​ര​സേ​ന മേ​ജ​റു​ടെ ഭാ​ര്യ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു മേ​ജ​ർ‌ അ​റ​സ്റ്റി​ൽ. മേ​ജ​ർ നി​ഖി​ൽ ഹ​ണ്ട​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ​നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡല്‍ഹി കന്റോണ്‍മെന്റ് മെട്രോസ്റ്റേഷന് സമീപം ശനിയാഴ്ചയാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെയാണ് (35) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ വാഹനം കയറ്റിയിറക്കിയതിന്റെ പാടുകളും ഉണ്ടായിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിയോടെ സൈനികാശുപത്രിയില്‍ ഫിസിയോ തെറാപ്പി ചെയ്യാനായി പോയ യുവതിയുടെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കണ്ടെത്തിയത്. രാവിലെ പോയ ഭാര്യ തിരിച്ചു വരാന്‍ വൈകിയപ്പോള്‍ നാല് മണിയോടെ ഭര്‍ത്താവായ മേജര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ചെന്നപ്പോഴാണ് കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമായത്. രാവിലെ സൈനിക വാഹനത്തിലാണ് ഇവരെ ആശുപത്രിക്ക് മുന്നില്‍ ഇറക്കിയത്. തിരികെ വിളിച്ചു കൊണ്ടുവരാനായി ഡ്രൈവര്‍‌ വണ്ടിയുമായി ചെന്നപ്പോള്‍, ഇവര്‍ ഫിസിയോ തെറാപ്പിക്ക് ചെന്നിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.