പുതിയ തീരുമാനം ഏകദിന ക്രിക്കറ്റിനെ തകര്‍ക്കും; തുറന്നടിച്ച് സച്ചിന്‍

single-img
23 June 2018

ഏകദിന ക്രിക്കറ്റില്‍ രണ്ട് ന്യൂ ബോളുകള്‍ ഉപയോഗിക്കുന്നതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. പുതിയ തീരുമാനം ഏകദിന ക്രിക്കറ്റിനെ നാശത്തിലേക്ക് നയിക്കുമെന്ന് സച്ചിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് സച്ചിന്റെ വിമര്‍ശനം.

പുതിയ പന്ത് ഉപയോഗിക്കുമ്പോള്‍ പന്ത് പഴകുന്നതിലൂടെ ലഭിക്കുന്ന റിവേഴ്‌സ് സ്വിങ് ബൗളര്‍മാര്‍ക്ക് നഷ്ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റില്‍ റിവേഴേസ് സ്വിങ്ങിന് വളരെ പ്രധാന്യമുണ്ട്. പ്രത്യേകിച്ച് അവസാന ഓവറുകളില്‍. എന്നാല്‍ ഇപ്പോള്‍ റിവേഴ്‌സ് സ്വിങ് അധികം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്റെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ട് പാക് താരം വഖാര്‍ യൂനിസും രംഗത്തെത്തി.