രാഹുല്‍ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ

single-img
22 June 2018

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എംപി. ദുര്‍ഗ് മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ സരോജ് പാണ്ഡേയാണ് രാഹുലിനെതിരെ വിവാദ പരാമര്‍വുമായി രംഗത്തെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സരോജ് പാണ്ഡേയുടെ പരാമര്‍ശം.

രാഹുല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇത് പഠിക്കാന്‍ ഒരു പ്രായമുണ്ട്. 40 വയസിന് ശേഷവും ഇതിന് കഴിയാത്തവരെ മന്ദബുദ്ധി എന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്ന് സരോജ് പാണ്ഡേ ചോദിച്ചു. നാരങ്ങ ജ്യൂസ് വിറ്റിരുന്നയാളാണ് കോക്കകോള കമ്പനിക്ക് തുടക്കമിട്ടതെന്ന രാഹുല്‍ ഗാന്ധിയടെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു എം.പിയുടെ പ്രസ്താവന.

കേരളത്തിലെ ആര്‍എസ്എസുകാര്‍ക്കു നേരെ സിപിഎമ്മുകാര്‍ കണ്ണുരുട്ടിയാല്‍ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് മുമ്പ് സരോജ് പാണ്ഡെ ഭീഷണിപെടുത്തിയിരുന്നു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമത്തിന് സിപിഎം പ്രവര്‍ത്തകര്‍ മുതിര്‍ന്നാല്‍ അവരുടെ വീട്ടില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു പാണ്ഡെയുടെ ഭീഷണി.