ജമ്മുകശ്മീരില്‍ സൈനിക നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍: ഐഎസ് കശ്മീര്‍ തലവനടക്കം 4 ഭീകരര്‍ കൊല്ലപ്പെട്ടു

single-img
22 June 2018

ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിനുപിന്നാലെ ജമ്മുകശ്മീരില്‍ സൈനിക നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അനന്ത്‌നാഗിലെ ഭീകരരുടെ ഒളി സങ്കേതങ്ങളിലേക്ക് സൈന്യം ആക്രമണം നടത്തി. നാല് ഭീകരരെ വധിച്ചു. ഒരു ഭീകരന്‍ പിടിയിലായെന്നാണ് സൂചന.

പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. സൗത്ത് കശ്മീരിലെ ശ്രിഗുവാരാ മേഖലയില്‍ തീവ്രവാദികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അതിനിടെ, അനന്ത്‌നാഗ്, കുപ്‌വാര ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. തന്ത്രപ്രധാനമേഖലകളില്‍ എന്‍.എസ്.ജി കമാന്റോകളെ വിന്യസിച്ചു. വിഘടനവാദി നേതാക്കളായ യാസിന്‍ മാലിക്, മിര്‍വായിസ് ഉമ്മര്‍ ഫറൂഖ്, സയിദ് അലീഷാ ഗിലാനി എന്നിവരെ വീട്ടുതടങ്കലിലാക്കി. താഴ്്വരയില്‍ പ്രതിഷേധം വ്യാപിക്കാതിരിക്കാനാണ് നടപടിയെന്ന് സൈന്യം അറിയിച്ചു.