Categories: Health & Fitness

നമ്മള്‍ എന്ത് വിശ്വസിച്ച് മീന്‍ കഴിക്കും: കേരളത്തില്‍ ഇന്നലെ മാത്രം പിടിച്ചെടുത്തത് ‘ഡെഡ്‌ബോഡി’ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ ചേര്‍ത്ത 12,000 കിലോ മത്സ്യം

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സാഗര്‍റാണി’യുടെ മൂന്നാം ഘട്ടത്തില്‍ പിടിച്ചെടുത്തത് ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗശൂന്യവുമായ 12,000 കിലോ മത്സ്യം. അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറായിരം കിലോ മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി.

വാളയാറില്‍ നിന്ന് പിടിച്ചെടുത്ത ആറായിരം കിലോ മത്സ്യവും ഉപയോഗശൂന്യമാണെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മനുഷ്യ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഫോര്‍മാലിന്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

വിവിധ ശരീര ഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. ഇത്ര അളവാണെങ്കില്‍ പോലും ഇത് കുറേക്കാലം കേടുകൂടാകാതെയിരിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോര്‍മാലിന്‍ ലായനിയിലാണ്.

ഈ ലായനിയില്‍ ആറുമാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടുകൂടാകാതെ സൂക്ഷിക്കാന്‍ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്. ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു.

കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ.ശശികല പറഞ്ഞു. ഫോര്‍മാലിന്‍ ചെറിയ അളവിലാണെങ്കില്‍കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ വിഷമായി പ്രവര്‍ത്തിക്കും.

തുടര്‍ച്ചയായി ഇത്തരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കാന്‍സര്‍ പോലെയുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കുമെന്നും ഡോ. കെ.ശശികല പറഞ്ഞു.

കേടായ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചാല്‍?

മത്സ്യത്തിന്റെ കണ്ണിനു നിറവ്യത്യാസം വരും

മത്സ്യത്തിന്റെ സ്വാഭാവിക മണം നഷ്ടപ്പെടും

ചെതുമ്പലിന്റെ സ്വാഭാവിക നിറം മാറും

കേടായ മത്സ്യത്തില്‍ ഫോര്‍മാലിന്‍ ഉപയോഗിച്ചാല്‍ കട്ടിയായിരിക്കും

ഫോര്‍മാലിന്‍ പോകില്ല

ഒരു ബക്കറ്റ് വെള്ളത്തില്‍, ഒരു ചെറിയ ഗ്ലാസ്സ് ഫോര്‍മലിന്‍ ചേര്‍ത്ത് നേര്‍പ്പിച്ചെടുത്താല്‍ അതില്‍ 250 കി.ഗ്രാം മീന്‍ നാലു ദിവസം സംസ്‌കരിച്ചു സൂക്ഷിക്കാമെന്നതാണു സത്യം. ഐസ് ഇടുമ്പോള്‍ കൂടുതല്‍ സ്ഥലം വേണ്ടിവരുമെന്നു മാത്രമല്ല, ചെലവും കൂടുതലാണ്.

ഫോര്‍മലിന്‍ ഒരു തവണ ഉപയോഗിച്ചാല്‍ മീനില്‍ നിന്ന് അതു പൂര്‍ണമായി നീക്കാനാകില്ല എന്നതാണു സത്യം. പിന്നീട് മീന്‍ എത്ര നന്നായി വെള്ളത്തില്‍ കുതിര്‍ത്തുവച്ചാലും കഴുകിയാലും പചകം ചെയ്താലും ഫോര്‍മലിന്റെ വിഷലിപ്തമായ സാന്നിധ്യം മാറുന്നില്ല എന്നു വ്യക്തം. എങ്കിലും ചെറിയ കരുതലുകളെടുക്കാം.

ഫ്രഷ് ആണെന്നുറപ്പുള്ള ഇടങ്ങളില്‍ നിന്നു മീന്‍ വാങ്ങുക. ചെതുമ്പലുകള്‍ പൂര്‍ണമായി നീക്കുക. തൊലിനീക്കേണ്ട മീനുകളുടെ തൊലി നീക്കുക. മൂന്നു പ്രവശ്യമെങ്കിലും കഴുകുക. കടലമാവു പുരട്ടി കഴുകുന്നതും നല്ല രീതിയാണ്. അതു പോലെ വാങ്ങുമ്പോള്‍ മീനിന്റെ ഗന്ധം ശ്രദ്ധിക്കുക. അമോണിയ, ഫോര്‍മലിന്‍ ഇവയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ മീന്‍ ഒഴിവാക്കാം.

നല്ല മീനാണോ? അറിയാന്‍ വഴികളിതാ

കാഴ്ച, ഗന്ധം, സ്പര്‍ശം എന്നിവയിലൂടെയാണ് മീനിന്റെ ശുദ്ധി തിരിച്ചറിയുന്നത്.

ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെളിച്ചമുള്ളതുമായ കണ്ണുകളായിരിക്കും. തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകള്‍ കണ്ടാല്‍ ഉറപ്പിക്കുക. മീന്‍ പഴകിത്തുടങ്ങിയിരിക്കുന്നു.

ചെകിളപ്പൂവു നോക്കണം. നല്ല രക്തവര്‍ണമാണെങ്കില്‍ മീന്‍ പഴകിയിട്ടില്ല എന്നതിന്റെ സൂചനയാണ്.

പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്റെ ആന്തരികാവയവങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ നട്ടെല്ലിന്റെ ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കില്‍ മീന്‍ ഫ്രഷാണ്.

മാംസത്തില്‍ വിരല്‍ കൊണ്ടമര്‍ത്തിയാല്‍ ദൃഢത ഉണ്ടെങ്കില്‍ നല്ല മീനാണ്. മീന്‍ ചീത്തയാണെങ്കില്‍ വിരലമര്‍ത്തുമ്പോള്‍ മാസം താണു പോകും.

മീനിന് വല്ലാത്തൊരു നാറ്റം ഉണ്ടെങ്കില്‍ ഫ്രഷ് അല്ല എന്നു കരുതണം.

ചീഞ്ഞു തുടങ്ങിയ മീനിന് കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും .

Share
Published by
evartha Desk

Recent Posts

കന്യാസ്ത്രീകളുടെ സമരം: നിലപാട് തിരുത്തി കോടിയേരി

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ നിലപാട് മയപ്പെടുത്തി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ് സമരത്തില്‍ കണ്ടതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് ഭരണമായതിനാല്‍ സ്ത്രീപീഢകര്‍ ഇരുമ്പഴിക്കുള്ളിലാകുന്നതില്‍ മാറ്റമുണ്ടാകില്ലെന്നും…

12 hours ago

ഇന്ത്യയുടെ പ്രതികരണം ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ഇംറാന്‍ ഖാന്‍

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യയുടെ നിലപാടില്‍ പ്രതികരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തന്റെ വാഗ്ദാനം നിഷേധിച്ച ഇന്ത്യയുടെ നടപടി…

12 hours ago

കായംകുളത്ത് കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്നു: പ്രതിയുടെ അതിബുദ്ധിമൂലം മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലുമായി

കായംകുളത്ത് പ്രവാസി യുവതിയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരനാണ് അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും…

12 hours ago

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദും ഒരു പോലെ: സത്യന്‍ അന്തിക്കാട്

അഭിനയരീതികള്‍ നോക്കിയാല്‍ മോഹന്‍ലാലും ഫഹദ് ഫാസിലും ഒരു പോലെയാണെന്നും ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ വന്നാല്‍ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണെന്ന് തോന്നിപ്പോകുമെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്.…

13 hours ago

സിപിഎം എംഎല്‍എ എ.എന്‍ ഷംസീറിന്റെ വണ്ടി തടഞ്ഞ് ടോള്‍ ചോദിച്ചു: ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് കൊയിലാണ്ടിയില്‍ ടോള്‍ അടയ്ക്കുന്നത് സംബന്ധിച്ച് സിപിഎം എംഎല്‍എ എ.എന്‍ ഷംസീറും ടോള്‍ ബൂത്ത് ജീവനക്കാരനും തമ്മില്‍ തര്‍ക്കം. ഇതേത്തുടര്‍ന്ന് വാഹനം തടഞ്ഞ് ടോള്‍ ചോദിച്ച ടോള്‍ബൂത്ത്…

13 hours ago

റഫാല്‍ വിമാന ഇടപാടില്‍ ഇന്നലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ്വാ ഒളാന്ദ്: പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്: മോദി ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയെന്ന് രാഹുല്‍

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ ഓഫീസ്. അനില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയെന്നായിരുന്നു…

14 hours ago

This website uses cookies.