Categories: Kerala

കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമി ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

തൃശൂർ: കേരളത്തിലെ ആദ്യത്തെ ഗേൾസ് ഫുട്‌ബോൾ അക്കാദമിക്ക് തൃശൂർ സെക്രെട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം. എസ് എച് അമിഗോസ് ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ചെമ്മണ്ണൂർ ഇന്റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പറും സന്തോഷ് ട്രോഫി കോച്ചുമായ വിക്ടർ മഞ്ഞില ഒളിമ്പിക് ദീപം തെളിയിക്കുകയും കുട്ടികൾ രൂപകൽപ്പന ചെയ്ത ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.

ഡോ. ബോബി ചെമ്മണ്ണൂരാണ് അമിഗോസ് ഗേൾസ് ഫുട്ബോൾ അക്കാദമിയുടെ അഞ്ചുവർഷത്തെ പ്രവർത്തനം സ്പോൺസർ ചെയ്യുന്നത്. ഫുട്ബോൾ താരങ്ങൾക്ക് ബൂട്ടുകളും ജേഴ്സിയും ഡോ. ബോബി ചെമ്മണ്ണൂർ സമ്മാനിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് കോർപ്പറേഷൻ വിദ്യാഭ്യാസ- സ്പോർട്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം ലോക്കൽ മാനേജർ സിസ്റ്റർ മേരി ജസ്ലിൻ സി എം സി നിർവഹിച്ചു. അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി യോഗ പ്രദർശനവും സംഗീത ദിനാചരണത്തിന്റെ ഭാഗമായി കർണാടക സംഗീത ഫ്യൂഷൻ പരിപാടിയും അരങ്ങേറി.

ലാലി ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പിടിഎ ഭാരവാഹികളായ എ ജെ ഫ്രാൻസി, കെ പി ജോസ് എന്നിവർ ആശംസ നേർന്നു. ഹെഡ് മിസ്ട്രസ് സിസ്റ്റർ മാറിയ ജോസ് സ്വാഗതവും ലാമിയ കെ നന്ദിയും പറഞ്ഞു.

Share
Published by
evartha Desk

Recent Posts

സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തി: ദുബായില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

ദുബായില്‍ കൂടെ താമസിച്ചിരുന്ന കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തിയ പ്രവാസി അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യൻ പൗരനായ ഇയാളെ കോടതിയിൽ ഹാജരാക്കി. ബാത്ത്…

59 mins ago

മോദി സർക്കാറിന്റെ നുണ പൊളിഞ്ഞു: റഫാൽ യുദ്ധവിമാന കരാറില്‍ റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്

റഫാൽ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രമണം അഴിച്ചുവിടുന്നതിനിടെ മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒളാന്ദിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ…

1 hour ago

അരമനയില്‍ നിന്ന് അഴിക്കുള്ളിലേക്ക്;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി; വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു കൊ​ണ്ടു​പോ​യി

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രാത്രി ഒന്‍പത് മണിയോടെയാണ് അന്വേഷണ…

11 hours ago

മോദി സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിഞ്ഞു: റഫാൽ വിമാന ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രാന്‍സ്

റഫാൽ വിമാന വിവാദത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്‍ിന്‍റെ നിര്‍ണായക വെളിപ്പെടുത്തൽ. അനിൽ അംബാനിയുടെ റിലയൻസ് കമ്പിനിയെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശ…

12 hours ago

സ്ഥാനാര്‍ഥിത്വ അഭ്യൂഹങ്ങള്‍ക്കിടെ മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ. താൻ ജീവിതത്തിൽ കണ്ട ഏറ്റവും ക്ഷമയുള്ള കേൾവിക്കാരനാണ് മോദിയെന്ന് താരം പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക്‌ ശേഷം മൂന്നാഴ്ച്ച…

13 hours ago

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

ഏറെ അഭ്യൂഹങ്ങൾക്കും പിരിമുറുക്കത്തിനും ഒടുവിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ തുടർച്ചയായി മൂന്നുദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം വൈകുന്നേരത്തോടുകൂടിയാണു ബിഷപ്പിനെ അറസ്റ്റു ചെയ്തത്.…

14 hours ago

This website uses cookies.