വിമാനത്തിനുള്ളില്‍ ‘ഭിക്ഷാടനം’: വാട്‌സാപ്പിലൂടെ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ ഇതാണ്…

single-img
22 June 2018

https://www.youtube.com/watch?v=QToxDxKP1Sc

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയാണിത്. മധ്യവയസ്‌കനായ ഒരാള്‍ ഭിക്ഷ യാചിക്കുന്നതാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത് ഏതോ സിനിമയുടെ ഷൂട്ടിങ്ങാണെന്നും, അതല്ല ആളുകളെ പറ്റിക്കാന്‍ വേണ്ടി ചെയ്തതാണെന്നും ഒക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായി.

എന്നാല്‍ ഈ സംഭവം യാഥാര്‍ത്ഥ്യമായിരുന്നു. ഖത്തര്‍ എയര്‍വേസിന്റെ ദോഹ ഷിറാസ് വിമാനത്തിലാണ് ഈ സംഭവം നടന്നത്. ഇറാനിയന്‍ സ്വദേശിയാണ് ഭിക്ഷാടനം നടത്തിയത്. നാടുകടത്തപ്പെട്ടയാളാണ് ഈ ഭിക്ഷാടകന്‍. നാടുകടത്തപ്പെട്ടപ്പോള്‍ സമ്പാദ്യങ്ങളൊന്നുമില്ലാതെയാണ് ഇയാളെ വിമാനത്തിനുള്ളില്‍ കയറ്റിയത്.

അതുകൊണ്ടാണ് ഇദ്ദേഹം വിമാനത്തിനുള്ളിലെ യാചകനായതെന്ന് പാകിസ്താനി ബ്യൂറോക്രാറ്റ് ധന്യാല്‍ ഗിലാനി ട്വീറ്റ് ചെയ്തു. ഏകദേശം 55,000 രൂപയിലേറെയാണ് ദോഹ ശിറാസ് വിമാന ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റെടുത്ത ശേഷമാണ് ഇദ്ദേഹം വിമാനത്തില്‍ കയറിയതെന്നും യാതൊരു സുരക്ഷാ വീഴ്ചയുമുണ്ടായിട്ടില്ലെന്നും ഖത്തര്‍ എയര്‍വേസ് വ്യക്തമാക്കി.