സിറോ മലബാര്‍സഭ ഭൂമിയിടപാട്: കര്‍ദ്ദിനാള്‍ ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു

single-img
22 June 2018

അങ്കമാലി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. സിറോ മലബാര്‍ സഭാ പാലക്കാട് രൂപതാ ബിഷപ്പായിരുന്ന മാര്‍ ജേക്കബ് മാനത്തോടത്ത് ആണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. അതേസമയം, മാര്‍ ആലഞ്ചേരി രൂപതാദ്ധ്യക്ഷനായി തുടരും. അതിരൂപതയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ മാര്‍ ആലഞ്ചേരിക്കുണ്ടായിരുന്ന പദവികള്‍ കൈമാറാന്‍ വത്തിക്കാനില്‍നിന്നു തീരുമാനിക്കുകയായിരുന്നു.