നെയ്മറും കുട്ടീന്യോയും വല കുലുക്കി;കോസ്റ്ററിക്കന്‍ കോട്ട തകര്‍ത്ത് ബ്രസീല്‍ (2-0)

single-img
22 June 2018

സെന്റ് പീറ്റേഴ്സ്ബര്‍ഗ്:തൊണ്ണൂറ്റി ഒന്നാം മിനറ്റിൽ കുട്ടീന്യോയും തൊണ്ണൂറ്റിയേഴാം മിനിറ്റിൽ നെയ്മറും നേടിയ ഗോളുകളിൽ കൊസ്റ്ററീക്കയെ തകര്‍ത്ത് ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.കോസ്‌റ്റോറിക്ക ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.കോസ്റ്ററിക്കയുടെ ബസ് പാർക്കിങ് തന്ത്രത്തിനു മുന്നിൽ പരുങ്ങിനിന്ന ബ്രസീൽ അവസാന നിമിഷങ്ങളിൽ ആഞ്ഞടിച്ചാണ് വിജയം പിടിച്ചെടുത്തത്.

 

https://twitter.com/WorIdCupUpdates/status/1010159804734758912

 

ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങിയ ബ്രസീൽ ഈ ജയത്തോട് നാലു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാമതായിരിക്കുകയാണ്. തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങിയ കോസ്റ്ററീക്ക ലോകകപ്പിൽ നിന്ന് പുറത്തായി.