മൃഗശാലയിലെ കൂട്ടില്‍ കിടക്കുന്ന സിംഹത്തെ കല്ലെറിഞ്ഞ് സന്ദര്‍ശകര്‍; വിമര്‍ശിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

single-img
21 June 2018

ബെയ്ജിംഗിലെ ഒരു മൃഗശാലയില്‍ നടന്ന സംഭവമാണ് സോഷ്യല്‍മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. വൈല്‍ഡ് ലൈഫ് പാര്‍ക്കിലെ കൂട്ടില്‍ കിടക്കുന്ന സിംഹത്തിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞതാണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് സോഷ്യല്‍മീഡിയ സന്ദര്‍ശകരുടെ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിക്കാന്‍ തുടങ്ങിയത്.

ശാന്തരായി കൂട്ടിനുള്ളില്‍ കിടക്കുകയായിരുന്നു സിംഹങ്ങള്‍. ഇതിനിടെ മൃഗശാലയില്‍ സന്ദര്‍ശനത്തിന് എത്തിയ ഒരാള്‍ കൂട്ടിലേക്ക് കല്ലെറിഞ്ഞു. ഇത് സമീപത്ത് നിന്ന് ഒരു സ്ത്രീ മൊബൈലില്‍ പകര്‍ത്തി. കൂടാതെ മറ്റൊരു സിംഹത്തെ കല്ലെറിയാന്‍ നിര്‍ദേശം നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ വരുന്നത്.