ആരും കൊതിച്ചുപോകും ഭൂമിക്കടിയിലെ ഈ വീട്ടിലൊന്നു താമസിക്കാന്‍

single-img
21 June 2018

ഇന്ന് ലോകത്തിന്റെ പല കോണുകളിലുമായി പല വിധത്തിലുള്ള വീടുകള്‍ പണി കഴിപ്പിക്കുന്നുണ്ട്. പല രൂപത്തിലും പല ഭാവത്തിലുമുള്ള വീടുകള്‍. എന്നാല്‍ അത്തരം വീടുകളൊക്കെ നമ്മള്‍ കണ്ടിട്ടുള്ളത് ഭൂമിയ്ക്ക് മുകളിലാണ്. പണ്ടത്തെ കാലത്ത് ഒളിസങ്കേതമായി ഭൂമിക്കടിയില്‍ അറകള്‍ നിര്‍മ്മിച്ചിട്ടുള്ള ചരിത്രമൊക്കെ വായിച്ചറിഞ്ഞിട്ടുള്ളതാണ്.

എന്നാല്‍ അവയൊന്നും തന്നെ ആകര്‍ഷണീയമായി നിര്‍മ്മിച്ചവയായിരുന്നില്ല. അതുപോലെ ഭൂമിക്കടിയില്‍, എന്നാല്‍ ആകര്‍ഷണീയമായ വിധത്തില്‍ ഒരു വീട് ഇന്നുണ്ട്. സ്വിറ്റ്‌സര്‍ലന്റിലെ ഒരു കൊച്ചുഗ്രാമത്തിലാണ് ആ വീട് സ്ഥിതി ചെയ്യുന്നത്. 2009ല്‍ പണി കഴിപ്പിച്ച ഈ വീടിന്റെ പേര് വില്ല വാല്‍സ് എന്നാണ്.

സ്വിസ്സ് ആല്‍പ്‌സിന്റെ താഴ് വാരത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഈ വീട്ടിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗം മലനിരയുടെ മറ്റൊരു വശത്തുള്ള ഭൂഗര്‍ഭ ടണല്‍ ആണ്. 6 മുറികളുള്ള ഈ വീടിന്റെ വിസ്തീര്‍ണം 1700 സ്‌ക്വയര്‍ഫീറ്റാണ്.

വീട്ടില്‍ ഫയര്‍പ്ലെയ്‌സും ക്രമീകരിച്ചിട്ടുണ്ട്. 1250 ഡോളറാണ് ഈ വീട്ടില്‍ ഒരു ദിവസം താമസിക്കുന്നതിനുള്ള ചെലവ്. ബജ്‌റെയ്ന്‍ മാസ്റ്റര്‍ബ്രോക്ക് ക്രിസ്റ്റിയന്‍ മുള്ളര്‍ എന്നീ ആര്‍ക്കിടെക്റ്റുമാരാണ് വീടിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്.