എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധി

single-img
21 June 2018

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് കലക്ടര്‍ പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോര്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള കോളജുകള്‍ക്ക് അവധിയില്ല. അവധിക്ക് പകരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ശനിയാഴ്ച പ്രവര്‍ത്തി ദിനം ആയിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.