ജീവന് ഭീഷണി: ധോണിയുടെ ഭാര്യ സാക്ഷി തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കി

single-img
20 June 2018

റാഞ്ചി: ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കി. താന്‍ വീട്ടില്‍ മിക്കപ്പോഴും തനിച്ചായതിനാല്‍ ഭീഷണിയുണ്ടെന്ന് സാക്ഷി ലൈസന്‍സിന് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

പിസ്റ്റള്‍ അല്ലെങ്കില്‍ 0.32 റിവോള്‍വര്‍ കയ്യില്‍ കരുതാനാണ് സാക്ഷി അനുമതി തേടിയത്. കാലതാമസം കൂടാതെ തന്നെ ലൈസന്‍സ് അനുവദിക്കാന്‍ അധികൃതരോട് സാക്ഷി ആവശ്യപ്പെട്ടു. നേരത്തെ, 9 മില്ലീമീറ്റര്‍ പിസ്റ്റള്‍ ആയുധങ്ങള്‍ക്ക് എം.എസ് ധോണിക്ക് 2010ല്‍ ആയുധ ലൈസന്‍സ് നല്‍കിയിരുന്നു.