‘മരക്കാറില്‍’ പ്രണവ് മോഹന്‍ലാലും

single-img
20 June 2018

മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഭാഗമാകുന്നു. ചിത്രത്തിന്റെ ആദ്യപകുതിയിലാണ് പ്രണവ് മോഹന്‍ലാല്‍ എത്തുന്നത്.

കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക. അണിയറക്കാര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒന്നാമന്‍ എന്ന ചിത്രത്തിലും പ്രണവ് അച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു. ആദി സിനിമയിലൂടെ നായകനായി എത്തിയ പ്രണവിന് മലയാളിപ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടംനേടാന്‍ കഴിഞ്ഞിരുന്നു.

കുഞ്ഞാലി ഒന്നാമനായി മധുവാണ് വേഷമിടുന്നത്. പ്രഭു പ്രധാനവേഷത്തില്‍ എത്തുന്നു. കൂടാതെ ബോളിവുഡില്‍ നിന്നും ഒരു സൂപ്പര്‍താരം അഭിനയിക്കുന്നുണ്ട്. ഹിന്ദി, തെലുങ്ക്, ബ്രിട്ടിഷ് താരങ്ങള്‍ സിനിമയില്‍ അണിനിരക്കും. ചൈനീസ് താരവും സിനിമയില്‍ എത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.