കാന്‍സര്‍ രോഗനിര്‍ണയത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍: എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കുമെന്നു മുഖ്യമന്ത്രി

single-img
20 June 2018

തിരുവനന്തപുരം: കാന്‍സര്‍ രോഗനിര്‍ണയത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കും. സ്തനാര്‍ബുദം ആദ്യഘട്ടത്തില്‍ കണ്ടെത്തുന്നതിനു പ്രത്യേക പരിഗണന നല്‍കുമെന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കി.

അതേസമയം വരാപ്പുഴ ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്നും മുഖ്യന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.വി. ജോര്‍ജിന്റെ വീഴ്ചയെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയുടെ ഭാഗമായാണ്.

കേസില്‍ ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ പ്രത്യേക അന്വേഷണ സംഘം തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജിത്തിന്റെ കുടുംബം അന്വേഷണത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെയെന്നും വി.ഡി. സതീശന്‍ എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.