ഫുള്‍ എക്‌സൈറ്റ്‌മെന്റിലെന്ന് മോഹന്‍ലാലും ആശാ ശരത്തും; ലണ്ടനില്‍ ഷൂട്ടിംഗിനിടെ കാറില്‍ പോകുന്ന വീഡിയോ പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍

single-img
20 June 2018

മോഹന്‍ലാല്‍ രഞ്ജിത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഡ്രാമ’. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ പുരോഗമിക്കുകയാണ്. ആശാ ശരത്താണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. ലണ്ടനിലെ റോഡിലൂടെ ഇരുവരും കാറോടിച്ചു പോകുന്ന വീഡിയോ പുറത്തുവന്നു.

Shooting for the movie #Drama #DRAമാ #carride #london

Posted by Mohanlal on Tuesday, June 19, 2018

മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ഫുള്‍ എക്‌സൈറ്റ്‌മെന്റിലാണ് തങ്ങള്‍ എന്നാണ് രണ്ടു പേരും വീഡിയോയില്‍ പറഞ്ഞത്. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സുരേഷ് കൃഷ്ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും എന്നത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.