മെഡിക്കല്‍, എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: മെഡിക്കലില്‍ ജസ് മരിയ ബെന്നിക്ക് ഒന്നാം റാങ്ക്, എന്‍ജിനീയറിങ്ങില്‍ അമല്‍ മാത്യു

single-img
20 June 2018

ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ എറണാകുളം സ്വദേശി ജെസ് മരിയ ബെന്നി ഒന്നാം റാങ്ക് നേടി. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ കോട്ടയം സ്വദേശി അമല്‍ മാത്യൂവിനാണ് ഒന്നാം റാങ്ക്. മെഡിക്കല്‍ വിഭാഗത്തില്‍ തിരുവനന്തപുരം കരമന സ്വദേശി സമ്രീന്‍ ഫാത്തിമ ആര്‍. രണ്ടാം റാങ്ക് നേടി.

കോഴിക്കോട് സ്വദേശികളായ സേബാമ മാളിയേക്കല്‍, ആറ്റ്‌ലിന്‍ ജോര്‍ജ് എന്നിവര്‍ യഥാക്രമം മൂന്നും നാലും റാങ്കുകള്‍ നേടി. കോട്ടയം സ്വദേശി മെറിന്‍ മാത്യൂ അഞ്ചാം റാങ്ക് നേടി. പട്ടികജാതി വിഭാഗത്തില്‍ കണ്ണൂര്‍ സ്വദേശി രാഹുല്‍ അജിത്ത് ഒന്നാം റാങ്കും തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ചന്ദന ആര്‍.എസ് രണ്ടാം റാങ്കും നേടി.

പട്ടികവര്‍ഗ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി അമാന്ദ എലിസബത്ത് സാം ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി ആദര്‍ശ് ഗോപന്‍ രണ്ടാം റാങ്കും നേടി. കൊല്ലം സ്വദേശി ശബരികൃഷ്ണ എം എന്‍ജിനിയിറിംഗില്‍ രണ്ടാം റാങ്ക് നേടി. പട്ടികജാതി വിഭാഗത്തില്‍ കോഴിക്കോട് സ്വദേശികളായ സമിത് മോഹന്‍, അക്ഷയ് കൃഷ്ണ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി.

www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക് വിവരങ്ങള്‍ ലഭ്യമാകും. നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കല്‍/ഡെന്റല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക തയാറാക്കിയത്. പ്രവേശന പരീക്ഷ കമീഷണര്‍ നടത്തിയ പരീക്ഷയിലെ സ്‌കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് എന്നിവയില്‍ ലഭിച്ച മാര്‍ക്കും തുല്യമായി പരിഗണിച്ചാണ് എന്‍ജിനീയറിങ് റാങ്ക് പട്ടിക തയാറാക്കിയത്.