കോട്ടയത്ത് പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് പിടികൂടിയ ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

single-img
20 June 2018

പരീക്ഷക്ക് കോപ്പിയടിച്ചത് പിടിക്കപ്പെട്ടതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ഥി രാജാക്കാട് സ്വദേശി അഭിനന്ദ് ആണ് മരിച്ചത്. അഭിനന്ദ് ഉള്‍പ്പടെ ഒമ്പത് കുട്ടികളെ കോപ്പിയടിച്ചതിന് ഇന്‍വിജിലേറ്റര്‍ പിടിച്ചിരുന്നു.

കുട്ടികളോട് മാപ്പ് എഴുതി നല്‍കാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ കടപ്പാട്ടൂരിലുള്ള ഹോസ്റ്റലിലേക്ക് അഭിനന്ദ് മടങ്ങിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.