യു.എ.ഇ. കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം നീക്കി

single-img
19 June 2018

നിപ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്തു. കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നിപ രോഗബാധ ശമിച്ചുവെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.

കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നില്ലെന്നും പകര്‍ച്ചവ്യാധികള്‍ നിലനില്‍ക്കുന്ന ലോകത്തെ ഏത് പ്രദേശത്തും പോകുമ്പോഴുമുള്ളപോലെ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. അത്യാവശ്യമില്ലെങ്കില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കഴിഞ്ഞ മെയ് 24 നാണ് യു.എ.ഇ. ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.