ഭര്‍ത്താവുമായി വഴക്കിട്ട് പ്രമുഖ ചാനല്‍ അവതാരക തൂങ്ങി മരിച്ചു

single-img
19 June 2018

ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രമുഖ ടെലിവിഷന്‍ അവതാരകയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. ടെലിവിഷന്‍ അവതാരകയായ തേജസ്വിനിയാണ് എടുപ്പുഗള്ളുവിലെ വീട്ടില്‍ ഞായറാഴ്ച തൂങ്ങിമരിച്ചത്. എന്നാല്‍ തിങ്കളാഴ്ചയാണ് സംഭവം പുറം ലോകം അറിയുന്നത്.

വിജയവാഡയിലെ ഒരു സ്വകാര്യ ചാനലിലെ അവതാരകയായിരുന്ന തേജസ്വിനിയും ഭര്‍ത്താവ് പവന്‍ കുമാറും മാതാപിതാക്കളുടെ എതിര്‍പ്പ് ലംഘിച്ച കഴിഞ്ഞ അഞ്ച് വര്‍ഷം മുമ്പാണ് വിവാഹം കഴിക്കുന്നത്. എന്നാല്‍ ദമ്പതികള്‍ തമ്മില്‍ ഏറെ നാളായി സ്വരച്ചേര്‍ച്ചയില്‍ അല്ലായിരുന്നുവെന്നാണ് വിവരം.

തുടര്‍ന്ന് പവന്‍ കുമാര്‍ വീട്ടില്‍ ഇല്ലായിരുന്ന ദിവസം ജീവനൊടുക്കുകയായിരുന്നു. പവന്‍ കുമാറിന്റെ മാതാവ് ഉച്ചഭക്ഷണത്തിന് വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തേജസ്വിനിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.