സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴ; നദികളിൽ വെള്ളപ്പൊക്കത്തിനും സാദ്ധ്യത

single-img
19 June 2018

സംസ്ഥാനത്ത് ഇന്ന് മുതൽ 22 വരെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. കേരളത്തിലെ നദികളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മിഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ മഴയിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയുണ്ടാവാൻ സാദ്ധ്യതയുണ്ട്. അതിനാൽ മലയോര മേഖലയിലെ താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

വെള്ളപ്പൊക്ക -ഉരുൾപ്പൊട്ടൽ സാദ്ധ്യതയുള്ള താലൂക്കുകളിൽ ഉചിതമായ കെട്ടിടങ്ങൾ ഏറ്റെടുത്ത് ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കുക. മലയോര മേഖലകളിലേക്ക് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.