15 വര്‍ഷത്തിന് ശേഷം ചൊവ്വ ഭൂമിയുടെ അടുത്തേക്ക് എത്തുന്നു

single-img
19 June 2018

15 വര്‍ഷത്തിന് ശേഷം ചൊവ്വ ഭൂമിയുടെ അടുത്തേക്ക് എത്തുന്നു. അടുത്ത മാസം 27ന് ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത് എത്തും. അന്ന് സൂര്യന് എതിര്‍ ദിക്കിലായിരിക്കും ചൊവ്വയുടെ സ്ഥാനം. സൂര്യപ്രകാശത്താല്‍ ചൊവ്വ പ്രകാശപൂരിതമാകും. അതുകൊണ്ട് തന്നെ ഭൂമിയില്‍ നിന്ന് ചൊവ്വയെ നന്നായി കാണാനാവും.

പതിനഞ്ചോ പതിനേഴോ വര്‍ഷം കൂടുമ്പോള്‍ സ്ഥിരമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഇതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 2003ല്‍ ഈ പ്രതിഭാസം സംഭവിച്ചപ്പോഴാണ് ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത് എത്തിയത്. 60,000 വര്‍ഷത്തിന് ശേഷമായിരുന്നു അത്ര അടുത്ത് ചൊവ്വ എത്തിയത്.