കാറില്‍നിന്ന് വഴിയിലേക്കു മാലിന്യമെറിഞ്ഞതിന് അനുഷ്‌ക ശകാരിച്ചത് ഷാറൂഖാന്റെ ‘അനന്തരവനെ’

single-img
19 June 2018

റോഡില്‍ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച ഒരു യുവാവിനെ അനുഷ്‌ക ശര്‍മ ശകാരിക്കുന്ന വീഡിയോ വൈറലായിരുന്നു. സംഭവത്തില്‍ അനുഷ്‌കയെ അനുകൂലിച്ചും എതിര്‍ത്തും പലരും രംഗത്തെത്തി. എന്നാല്‍ ശാസന കിട്ടിയ ചെറുപ്പക്കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

മുംബൈ സ്വദേശിയായ അര്‍ഹാന്‍ സിംഗ് എന്ന യുവാവാണ് അനുഷ്‌കയുടെ ശകാരത്തിനിരയായത്. താന്‍ ക്ഷമ ചോദിച്ചിട്ടും കോഹ്‌ലിയും അനുഷ്‌കയും വീഡിയോ ലോകത്തിന് മുന്‍പില്‍ പോസ്റ്റ് ചെയ്ത് ഉപദ്രവിച്ചുവെന്നും മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനാണ് അവരുടെ നീക്കമെന്നും അര്‍ഹാന്‍ ആരോപിച്ചിരുന്നു.

മുംബൈയിലെ ഒരു വലിയ വ്യവസായ കുടുംബത്തിലെ അംഗമാണ് അര്‍ഹാന്‍. അതുമാത്രമല്ല ഷാരൂഖ് ഖാനൊപ്പം സിനിമയില്‍ അഭിനയിച്ച ആളാണ് അര്‍ഹാന്‍. 1996–ല്‍ പുറത്തിറങ്ങിയ, ഷാറൂഖ് ഖാന്‍ നായകനായ ‘ഇംഗ്ലീഷ് ബാബു ദേശി മേം’ എന്ന ചിത്രത്തിലാണ് അര്‍ഹാന്‍ അദ്ദേഹത്തിന്റെ അനന്തരവനായി വേഷമിട്ടത്.

90 കളിലെ പ്രശസ്തമായ ടി.വി ഷോ ദേഖ് ഭായ് ദേഖിലും അര്‍ഹാന്‍ അഭിനയിച്ചിട്ടുണ്ട്. രാജ എന്ന ചിത്രത്തില്‍ മാധുരിക്കൊപ്പവും അര്‍ഹാന്‍ വേഷമിട്ടിട്ടുണ്ട്. ഷാഹിദ് കപൂറിന്റെ സുഹൃത്തായി 2010–ല്‍ ‘പാഠശാല’യിലാണ് അര്‍ഹാന്‍ അവസാനം വേഷമിട്ടത്.