അതിര്‍ത്തിയിലെ തുടര്‍ച്ചയായ ഭീകരാക്രമണത്തിന് കാരണം കഴിവില്ലാത്ത പ്രതിരോധമന്ത്രി; നിര്‍മലാ സീതാരാമനെതിരെ ആഞ്ഞടിച്ച് ശിവസേന

single-img
18 June 2018

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ദുര്‍ബലയും നിഷ്‌ക്രിയയുമായ മന്ത്രിയാണ് നിര്‍മല സീതാരാമനെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

നിര്‍മല സീതാരാമനെപ്പോലെ ദുര്‍ബലയും നിഷ്‌ക്രിയയുമായ ഒരാളെ പ്രതിരോധ മന്ത്രിയാക്കിയതിലൂടെ രാജ്യത്തിന് വലിയ ദോഷമാണു ചെയ്യുന്നതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. സൈന്യത്തില്‍ പൂര്‍ണ വിശ്വാസമാണുള്ളത്. എന്നാല്‍ നേതൃത്വം വളരെ ദുര്‍ബലമാണെന്നും മുഖപ്രസംഗം ആരോപിക്കുന്നു.

ഔറംഗസേബ് എന്ന സൈനികനെ കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും മുഖപ്രസംഗത്തിലുണ്ട്.