ഞാ​ന്‍ കൊ​ല്ല​പ്പെ​​ട്ടേക്കാം, എ​ങ്കി​ലും നി​ല​പാ​ടു​കൾ തി​രു​ത്തി​ല്ലെ​ന്ന്​ ക​ഠ്​​​വ കേ​സി​ല്‍ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന്​ മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന അ​ഭി​ഭാ​ഷ​ക ദീ​പി​ക സി​ങ്​

single-img
18 June 2018

ഞാ​ന്‍ കൊ​ല്ല​പ്പെ​​ട്ടേക്കാം എ​ങ്കി​ലും എ​ന്റെ നി​ല​പാ​ടു​ക​ളെ തി​രു​ത്തി​ല്ലെ​ന്ന്​ ജ​മ്മു-​ക​ശ്മീ​രി​ലെ ക​ഠ്​​​വ കേ​സി​ല്‍ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന്​ മു​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന അ​ഭി​ഭാ​ഷ​ക ദീ​പി​ക സി​ങ്​ ര​ജാ​വ​ത്. അക്രമങ്ങള്‍ക്ക് നേരെ യുവതലമുറ മുഖം തിരിക്കരുതെന്നും പ്രതികരണ ശേഷിയുള്ള ഒരു തലമുറയ്ക്ക് മാത്രമേ രാജ്യത്തിന്റെ ഭരണഘടനയും തത്വങ്ങളും സംരക്ഷിക്കാനാകുവെന്നും ദീപിക സിങ് പറഞ്ഞു.

തൃപ്രയാറില്‍ കഴിമ്പ്രം ഡിവിഷന്‍ തളികുളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സല്യൂട്ട് സക്‌സസ് -2018 പുരസ്‌കാരവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ള്‍ ക​ണ്‍​മുമ്പിൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​കു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്തെ എ​ങ്ങ​നെ​യാ​ണ്​ വി​ക​സ്വ​​ര​മെ​ന്നോ വി​ക​സി​ത​മെ​ന്നോ വി​ളി​ക്കാ​നാ​കു​ക.

ക​ഠ്​​വ കേ​സ്​ ഏ​റ്റെ​ടു​ത്ത​ശേ​ഷം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​പ​മാ​നി​ക്ക​ല്‍ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ദ്രോ​ഹി​യെ​ന്നും മ​ത​വി​രു​ദ്ധ​യെ​ന്നും ഉ​ള്ള കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍ തു​ട​രു​ന്നു. ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യാ​ണ്​ എ​ന്റെ മ​തം, ഇൗ ​മ​ണ്ണാ​ണ്​ എ​ന്റെ മ​തം. ക​ശ്​​മീ​രി​ല്‍ ന​ട​ന്ന​ത്​ അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വ​മാ​ണ്.

എ​ന്നി​ട്ടും നാം ​മൗ​നി​യാ​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ല്‍ പി​റ​ന്നു​വീ​ഴു​ന്ന ഒാ​രോ കു​ഞ്ഞും ആ​ശ​ങ്ക​ക​ളി​ല്ലാ​തെ മാ​ന​ഭം​ഗ​ശ്ര​മ​ത്തി​ല്‍ നി​ന്ന്​ പൂ​ര്‍​ണ​മാ​യി വി​ടു​ത​ല്‍ നേ​ടി​യ അ​വ​സ്​​ഥ ഉ​ണ്ടാ​കും​വ​രെ ന​മു​ക്ക്​ അ​ഭി​മാ​നി​ക്കാ​നാ​വി​ല്ല. എ​ന്നി​ട്ടും നാം ​അ​ഭി​മാ​നി​ക​ളാ​യി ന​ടി​ക്കു​ന്നു. എ​ല്ലാ​വ​രും സ​ഹോ​ദ​രി സ​ഹോ​ദ​ര​ന്മാ​രാ​ണെ​ന്ന ബോ​ധം ഒാ​രോ​രു​ത്ത​രി​ലും ഉ​ണ്ടാ​കു​ക​യാ​ണ്​ വേ​ണ്ട​ത്.

ആ ഐ​ക്യ​ത്തി​ലൂ​ടെ​യേ നി​ങ്ങ​ള്‍​ക്കെ​തി​രാ​യ മാ​ന​ഭം​ഗ ശ്ര​മ​ങ്ങ​ളെ ത​ട​യി​ടാ​നാ​കൂ. ന​മ്മു​ടെ ഒാ​രോ​രു​ത്ത​രു​ടെ​യും മ​നോ​ഭാ​വം മാ​റ​ണം. അ​തി​നു​മു​മ്ബ്​ ഞാ​നും കൊ​ല്ല​പ്പെട്ടേക്കാം. ഞാ​നും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യേ​ക്കാം. പ​ക്ഷേ എ​ന്റെ നി​ല​പാ​ടു​ക​ളെ തി​രു​ത്താ​ന്‍ എ​നി​ക്കാ​വി​ല്ല -അ​വ​ര്‍ പ​റ​ഞ്ഞു.