പി.വി. അന്‍വറിന്റെ പാര്‍ക്കിനു സമീപം ഉരുള്‍പൊട്ടി; ദുരന്ത സാധ്യതയില്ലെന്ന ഉന്നതസമിതി കണ്ടെത്തലിന് തിരിച്ചടി; അന്വേഷിക്കുമെന്നു മുഖ്യമന്ത്രി

single-img
18 June 2018

കൂ​ട​ര​ഞ്ഞി ക​ക്കാ​ടം​പൊ​യി​ലി​ലെ പി.​വി. അ​ന്‍​വ​ര്‍ എം.​എ​ല്‍.​എ​യു​ടെ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​ന​ടു​ത്ത് വ​ന്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ക്ക് ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​യി​ല​ല്ലെ​ന്ന ജി​ല്ല ക​ല​ക്ട​ര്‍ ക​ണ്‍​വീ​ന​റാ​യ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലി​ന് തി​രി​ച്ച​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​​ന്റെ 30 മീ​റ്റ​ര്‍ താ​ഴെ വ​ലി​യ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​മു​ണ്ടാ​യ​ത്.

പാ​ര്‍​ക്കി​​ന്റെ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കെ​ട്ടി​നി​ര്‍​ത്തി​യ​തി​​ന്റെ താ​ഴെ​യാ​യി​രു​ന്നു മ​ണ്ണി​ടി​ഞ്ഞ​ത്. പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​ത്താ​ണ് പാ​ര്‍​ക്ക് നി​ര്‍​മി​ച്ച​തെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​യ​ര്‍​ന്ന ആ​ക്ഷേ​പം. ഇ​തേ​ത്തു​ട​ര്‍​ന്ന് റ​വ​ന്യൂ മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക​ല​ക്ട​ര്‍ ക​ണ്‍​വീ​ന​റാ​യ സ​മി​തി റ​വ​ന്യൂ വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് പാ​ര്‍​ക്കി​ന് ക്ലീ​ന്‍​ചി​റ്റ്​ ന​ല്‍​കി​യി​രു​ന്ന​ത്.

നി​യ​മാ​നു​സൃ​ത​മാ​യാ​ണ് പാ​ര്‍​ക്ക് നി​ര്‍​മി​ച്ച​തെ​ന്നാ​യി​രു​ന്നു സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഭൂ​മി​യു​ടെ സ്വാ​ഭാ​വി​ക​ത മാ​റ്റാ​തെ​യാ​ണ് പാ​ര്‍​ക്കി​​ന്റെ നി​ര്‍​മാ​ണ​മെ​ന്നും പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​സ്സ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പു​റ​മ്പോക്ക് ഭൂ​മി​യി​ലോ കൈ​യേ​റ്റ ഭൂ​മി​യി​ലോ അ​ല്ല പാ​ര്‍​ക്ക് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്, ദു​ര​ന്ത​സാ​ധ്യ​ത മേ​ഖ​ല​യി​ലും അ​ല്ല, വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ട്ട വ​ന​ഭൂ​മി​യു​ടെ പു​റ​ത്താ​ണ്, വ​ന​ത്തി​നോ വ​ന്യ​ജീ​വി​ക​ള്‍​ക്കോ ദോ​ഷ​മി​ല്ല, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​​ന്റെ അ​നു​മ​തി​യു​ണ്ട് തു​ട​ങ്ങി​യ ക​ണ്ടെ​ത്ത​ലു​ക​ളും റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

മണ്ണിടിച്ചിലിനെത്തുടർന്ന്, വാട്ടർ തീം പാർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രവർത്തനം നിർത്തിവയ്ക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. അതേസമയം പാര്‍ക്കിനു സമീപമുണ്ടായ ഉരുള്‍പൊട്ടല്‍ സഭയിലുന്നയിച്ച് പ്രതിപക്ഷം. ജനപ്രതിനിധിയുടെ പേരു സഭയില്‍ പറയുന്നില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേക്കുറിച്ചു റവന്യൂമന്ത്രി മിണ്ടുന്നില്ലെന്നും കൂട്ടിച്ചേർത്തു. മന്ത്രി പൂര്‍ണപരാജയമാണ്. മലമുകളിലെ തടയണയാണു കട്ടിപ്പാറ ഉരുള്‍പൊട്ടലിനു കാരണം.

ആരാണ് അനുമതി നല്‍കിയതെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കട്ടിപ്പാറ തടയണയെക്കുറിച്ച് അഞ്ചംഗസമിതി അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വൈകിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തനിവാരണസേനയെ ഹെലികോപ്റ്ററില്‍ എത്തിക്കേണ്ടിയിരുന്നുവെന്നു ചെന്നിത്തല പറഞ്ഞു.