മൂന്ന് റെസലിംഗ് താരങ്ങളും സിംഹവും തമ്മില്‍ വടംവലി മത്സരം; ജയിച്ചതോ? (വീഡിയോ)

single-img
17 June 2018

ടെക്‌സസില്‍ ഒരു മൃഗശാലയില്‍ നടന്ന വടംവലി മത്സരം കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നതായിരുന്നു. സെന്റ് ആന്റോണിയോ മൃഗശാലയിലാണ് ഈ വ്യത്യസ്ത മത്സരം നടന്നത്.

വടംവലിയില്‍ പങ്കെടുത്തത് വേള്‍ഡ് റെസലിംഗ് എന്റര്‍ടെയ്ന്‍മെന്റിലെ മൂന്ന് മത്സരാര്‍ത്ഥികളും മൂന്നുവയസുള്ള ഒരു സിംഹവുമായിരുന്നു. നൂറുകണക്കിനു കാണികള്‍ക്കു മുമ്പില്‍ വെച്ചായിരുന്നു ഈ മത്സരം.

കൂടിനുള്ളില്‍ അടച്ചിട്ടിരിക്കുകയായിരുന്ന സിംഹം വടം കടിച്ചു പിടിച്ചിരിക്കുകയായിരുന്നു. മറുഭാഗം മത്സരാര്‍ത്ഥികള്‍ പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും സിംഹത്തിന് മുന്നില്‍ ജയിക്കാന്‍ സാധിച്ചില്ല.

ജയിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല നില്‍ക്കുന്നിടത്തു നിന്നും അല്‍പ്പം മുമ്പോട്ടു സിംഹത്തെ ചലിപ്പിക്കുവാന്‍ പോലും സാധിച്ചില്ലെന്നുള്ളതാണ് ഏറെ രസകരം. വടംവലി മത്സരത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറി.