യു.പിയില്‍ ടോള്‍ബൂത്തുകള്‍ക്കും ഇനി കാവി നിറം

single-img
17 June 2018

ഉത്തര്‍പ്രദേശ്​ സര്‍ക്കാറി​​ന്റെ കാവിനിറത്തോടുള്ള പ്രേമം രഹസ്യമല്ല. മുഖ്യമ​ന്ത്രിയുടെ ഒാഫീസ്​ മുതല്‍ സംസ്ഥാനത്തെ മറ്റ്​ പ്രധാന കെട്ടിടങ്ങള്‍ക്കെല്ലാം കാവിനിറമാണ്​ ഉള്ളത്​. സെ​ക്രട്ടറിയേറ്റ്​ കെട്ടിടത്തിന്​ ശേഷം ഡിവൈഡര്‍, പ്രതിമകള്‍ തുടങ്ങി ഇപ്പോള്‍ ടോള്‍ ബൂത്തുകള്‍ വരെ എത്തിനില്‍ക്കുകയാണ്​ സര്‍ക്കാറി​ന്റെ കാവി പ്രേമം.

ഇപ്പോൾ മുസഫര്‍നഗര്‍-ഷരാണ്‍പൂര്‍ ഹൈവേയിലെ ടോള്‍ബൂത്തുകള്‍ക്കാണ്​​ കാവി നിറം നല്‍കിയിരിക്കുന്നത്​. ഇതും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്

യോഗി ആദിത്യനാഥി​ന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക്​ കാവി നിറം നല്‍കാന്‍ തുടങ്ങിയത്​​.