അരവിന്ദ് കേജ്‌രിവാൾ നക്‌സലൈറ്റാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി

single-img
17 June 2018

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നക്‌സലൈറ്റാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എച്ച്.ഡി കുമാരസ്വാമി, മമതാ ബാനർജി, ചന്ദ്രബാബു നായിഡു എന്നിവർ എന്തിനാണ് കേജ്‌രിവാളിനെ പിന്തുണയ്‌ക്കുന്നതെന്നനും അദ്ദേഹം ചോദിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.എ.എസുകാരുടെ സമരം തീർക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ലെഫ്.ഗവർണർ ഓഫീസിന് മുന്നിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മന്ത്രിമാരും കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഇതിനിടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ നക്‌സലൈറ്റ് പരാമർശം.