പിണറായി വിജയന്‍ വടക്ക് നോക്കി മുഖ്യമന്ത്രിയായി മാറി: രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

single-img
17 June 2018

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ​ട​ക്കു​നോ​ക്കി മു​ഖ്യ​മ​ന്ത്രി​യാ​യി മാ​റി​യെ​ന്ന് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ. കേരളത്തില്‍ എന്ത് നടക്കുന്നു എന്ന് അന്വേഷിക്കാതെ വടക്ക് നോക്കി ഇരിക്കുകയാണ് പിണറായി ചെയ്യുന്നത്.

ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കാണാന്‍ പോയത് ശരിയല്ല. നിപ്പ ദുരന്തം ഉണ്ടായപ്പോഴോ,​ വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലോ മുഖ്യമന്ത്രി പോയില്ല. ജനങ്ങളോട് ഉത്തരവാദിത്തം കാണിക്കേണ്ട മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്.

പിണറായി കേരളത്തിലെ മുഖ്യമന്ത്രിയാണ് എന്ന കാര്യം മറക്കരുത്. ക​ട്ടി​പ്പാ​റ പോ​ലു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ കാ​ര​ണ​മാ​ണ്. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ പാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണം- സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ൽ ബി​ജെ​പി നേ​തൃ​ത്വം ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഒ​ഴി​കെ​യു​ള്ള മ​റ്റു നേ​താ​ക്ക​ൾ സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.