കോമഡി ഉത്സവം ഫെയിം മിഥുന്‍ നായകനാകുന്നു

single-img
17 June 2018

കോമഡി ഉത്സവത്തിലെ അവതാരകനും നടനുമായ മിഥുന്‍ രമേശ് നായകനാകുന്ന പുതിയ ചിത്രമാണ് ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി. കോമഡി ഉത്സവത്തിലെ ഗ്രൂമര്‍മാരില്‍ ഒരാളായ സതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

തന്റെ പുതിയ വേഷത്തെ കുറിച്ച് മിഥുന്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. സിനിമയുടെ പേര്‌ ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി എന്നാണെന്ന് മിഥുന്‍ തന്നെയാണ് ലൈവിലൂടെ പങ്ക് വെച്ചത്. പിടികിട്ടാപ്പുള്ളി ആരാണെന്നത് ഒരു സര്‍പ്രൈസ് ആണെന്നും താരം പറഞ്ഞു.