വഴിയരികിലെ ടാപ്പില്‍ നിന്ന് വെള്ളം കുടിച്ച് മോഹന്‍ലാല്‍; വൈറലായി വീഡിയോ

single-img
17 June 2018

പാര്‍ക്കിലെ ടാപ്പില്‍ നിന്നും വെള്ളം കുടിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു. ലണ്ടനില്‍ വെച്ചാണ് ജോഗിങ്ങിനിടെ ലാല്‍ പാര്‍ക്കിലെ ടാപ്പില്‍ നിന്ന് വെള്ളം കുടിച്ചത്. രഞ്ജിത്ത് ചിത്രം ‘ഡ്രാമാ’യുടെ ഷൂട്ടിംഗിനായിട്ടാണ് ലാല്‍ ലണ്ടനിലെത്തിയത്.

എവിടെയായിരുന്നാലും ശരീരവ്യായാമത്തില്‍ മോഹന്‍ലാല്‍ മുടക്കം വരുത്താറില്ല. ലണ്ടനിലും ആ പതിവ് ആവര്‍ത്തിച്ചു. ലണ്ടനിലെ ഹൈഡെ പാര്‍ക്കില്‍ ജോഗിങ് നടത്തുന്നതിനിടെയാണ് പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചത്.

മോഹന്‍ലാല്‍ തന്നെയാണ് ജോഗിങ്ങിന്റെ വീഡിയോ പങ്കുവെച്ചത്. നേരത്തെ ലണ്ടനില്‍ നിന്നും അദ്ദേഹം ഫിറ്റ്‌നസ് വിഡിയോയും പങ്കുവച്ചിരുന്നു.