കശ്​മീരില്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു

single-img
17 June 2018

ശ്രീനഗര്‍: റമദാന്‍ മാസത്തില്‍ കശ്​മീരില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ തുടരില്ലെന്ന്​ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​. എത്രയും പെട്ടെന്നു തീവ്രവാദം ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട്​ പോകും. അക്രമവും തീവ്രവാദവും ഇല്ലാത്ത കശ്​മീര്‍ സൃഷ്​ടിക്കാന്‍ ത്വരിത നടപടി സ്വീകരിക്കുമെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

കഴിഞ്ഞ മെയ്​ 17നാണ്​ കശ്​മീരില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്​. റമദാന്‍ മാസത്തെ മുന്‍നിര്‍ത്തി സമാധാനത്തിന്​ ആഗ്രഹിക്കുന്നവര്‍ക്ക്​ വേണ്ടിയായിരുന്നു വെടിനിര്‍ത്തലെന്നും രാജ്​നഥ്​ സിങ്​ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ​വെടിനിര്‍ത്തല്‍ പിന്‍വലിച്ച്‌​ ഭീകരര്‍ക്കെതിരായ നടപടികള്‍ ഉടന്‍ പുനഃരാരംഭിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.