”ഞങ്ങള്‍ സമരത്തിലല്ല”; കെജ്രിവാള്‍ കളവ് പറയുന്നുവെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍

single-img
17 June 2018

ഡല്‍ഹിയിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോപണം തെറ്റാണെന്ന് ഐ എ എസ് അസോസിയേഷന്‍. കെജ്രിവാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളം പ്രചരിപ്പിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

രാഷ്ട്രീയ നീക്കങ്ങള്‍ക്കായി തങ്ങളെ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കേണ്ടി വന്നതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ മനിഷ സക്സേന പറഞ്ഞു. തങ്ങളാരും സമരം നടത്തുന്നില്ല. എല്ലാ ഉദ്യോഗസ്ഥരും അവരുടെ ഒാഫീസില്‍ ജോലി ചെയ്യുന്നുണ്ട്.

ഞങ്ങളാരും രാഷ്ട്രീയം കളിക്കുന്നില്ല. കെജ്രിവാള്‍ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ കളവ് പ്രചരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എ.എ.പി തങ്ങളെ ഉപയോഗിക്കുകയാണെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ വര്‍ഷ ജോഷിയും പറഞ്ഞു.

സര്‍ക്കാരിനോടുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളും നാലുമന്ത്രിമാരും ലെഫ്. ഗവര്‍ണറുടെ വസതിയില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം പു​തി​യ വ​ഴി​ത്തി​രി​വി​ലെത്തി നില്‍ക്കുന്നതിനിടെയാണ് ഐ.എ.എസ് ഉദ്യോഗസഥര്‍ രംഗത്തെത്തിയത്.

സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന കെ​ജ്​​രി​വാ​ളി​നും മ​റ്റും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌​ പി​ണ​റാ​യി വി​ജ​യ​ന്‍ അ​ട​ക്കം നാ​ലു മു​ഖ്യ​മ​ന്ത്രി​മാ​ര്‍ കഴിഞ്ഞദിവസം രം​ഗ​ത്തെത്തിയിരുന്നു. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ണ​റാ​യി​ക്കു പു​റ​മെ, ​ആ​​ന്ധ്ര​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി എ​ന്നി​വ​രാ​ണ്​ കൈ​കോ​ര്‍​ത്ത​ത്. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ അ​നു​മ​തി തേ​ടി അ​വ​ര്‍ ഗ​വ​ര്‍​ണ​ര്‍​ക്ക്​ ക​ത്തു ന​ല്‍​കുകയും ചെയ്തിരുന്നു.

അതേസമയം, നിരാഹാര സമരം നടത്തുന്ന മന്ത്രിമാരുടെ ആരോഗ്യസ്ഥിതി വഷളായി. നീതി ആയോഗിന്‍റെ യോഗത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പങ്കെടുത്തതിനെ മുഖ്യമന്ത്രി കെജ്‍രിവാള്‍ വിമര്‍ശിച്ചു. ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് മുഖ്യമന്ത്രിക്ക് പകരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നതെന്ന് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.