പന്ത് ചുരണ്ടല്‍: ശ്രീലങ്കന്‍ ക്യാപ്ടന്‍ ദിനേഷ് ചാന്ദിമലിനെതിരെ ഐ.സി.സി കുറ്റം ചുമത്തി

single-img
17 June 2018

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തുചുരണ്ടൽ വിവാദത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ദിനേശ് ചണ്ഡിമൽ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഐസിസി. ഐ.സി.സിയുടെ നിയമത്തിലെ 2.2.9 പ്രകാരമുള്ള കുറ്റമാണ് ചാന്ദിമല്‍ ചെയ്തതെന്ന് ഐ.സി.സി വ്യക്തമാക്കി.

ചാന്ദിമലിനെതിരായ തുടര്‍നടപടി പിന്നീട് തീരുമാനിക്കുമെന്ന് ഐ.സി.സി അറിയിച്ചു. സെ​ന്‍റ് ലൂ​സി​യ​യിൽ ന​ട​ന്ന ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​നം ച​ണ്ഡി​മ​ൽ പ​ന്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ​താ​യി സം​ശ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ന്പ​യ​ർ​മാ​രാ​യ ഇ​യാ​ൻ ഗു​ഡും അ​ലീം ദാ​റും ചേ​ർ​ന്ന് പ​ന്ത് മാ​റു​ക​യും വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് അ​നു​കൂ​ല​മാ​യി അ​ഞ്ചു പെ​നാ​ൽ​റ്റി റ​ണ്‍​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ്രീ​ല​ങ്ക​ൻ ക​ളി​ക്കാ​ൻ ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ചു. ഇ​തോ​ടെ ര​ണ്ടു മ​ണി​ക്കൂ​ർ ക​ളി ത​ട​സ​പ്പെ​ട്ടു. തങ്ങളുടെ കളിക്കാർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ശ്രീലങ്ക ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു. കളിയുടെ രണ്ടാം ദിവസത്തെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണു പന്തിലെ കൃത്രിമം കണ്ടെത്തിയത്.

മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ച്‌ പന്ത് ഉരച്ചതിനെ തുടര്‍ന്ന് ആസ്ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിനെതിരെയും സമാന കുറ്റം ഐ.സി.സി ചുമത്തിയിരുന്നു.