സംയുക്ത ദുരന്തമെന്ന് ബിജുമേനോന്‍; ഉടന്‍ തന്നെ തിരുത്തി

single-img
17 June 2018

ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിലായിരുന്നു ബിജുമേനോന്റെ അഭിപ്രായ പ്രകടനം. ബിജുമേനോനും സംയുക്തയും ഒരുമിച്ച് വേദിയിലെത്തിയപ്പോഴാണ് അവതാരക ബിജുവിനോട് കൗതുകകരമായ ചോദ്യമെറിഞ്ഞത്. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എന്നായിരുന്നു ബിജുമേനോനോട് ചോദിച്ച ചോദ്യം. തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് താരം അതിന് മറുപടി നല്‍കിയത്.

ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു. എങ്കിലും ഉടന്‍ തന്നെ തിരുത്തി ബിജു പറഞ്ഞു, ‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’. ഇത് കേട്ട കാണികളില്‍ നിന്നും നിര്‍ത്താത്ത കയ്യടിയായിരുന്നു.

ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് ബിജു മേനോനായിരുന്നു. ഇത് ഏറ്റുവാങ്ങാനായിരുന്നു ഭാര്യ സംയുക്താ വര്‍മ്മയ്‌ക്കൊപ്പം ബിജു യുകെയിലെത്തിയത്. വളരെ കുറച്ചു മാത്രമേ പൊതു വേദികളില്‍ സംയുക്താവര്‍മ്മ എത്താറുള്ളൂ.

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് സംയുക്താ വര്‍മ്മ. ബിജു മേനോനെ വിവാഹം കഴിച്ച ശേഷം തികഞ്ഞ വീട്ടമ്മയായി കഴിഞ്ഞു കൂടുകയാണ് അവര്‍. സിനിമയിലെ കെമിസ്ട്രി പ്രണയമായി മാറിയപ്പോഴാണ് ബിജുവുമായുള്ള സംയുക്തയുടെ വിവാഹം നടക്കുന്നത്.